കോട്ടയം ജില്ലയിൽ കുറവിലങ്ങാട് പഞ്ചായത്തിൽ എം. സി റോഡിനോട് ചേർന്നുകിടക്കുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമാണ് കോഴാ. അഞ്ച് ഈശ്വരൻമാരുടെ വാസസ്ഥലമാണ് ഈ പ്രദേശം. അതിപുരാതനമായ ക്ഷേത്രമാണ് മുല്ലപ്പിള്ളിൽ ശ്രീധർമ്മശാസ്താ – ദേവീക്ഷേത്രം. ധർമ്മശാസ്താവിൻറെയും ഭഗവതിയുടെയും രണ്ട് ശ്രീകോവിലുകൾ ആണ് ഉള്ളത്.