കോട്ടയം ജില്ലയിൽ കുറവിലങ്ങാട് പഞ്ചായത്തിൽ m c റോഡിനോട് ചേർന്നുകിടക്കുന്ന ഒരു കൊച്ചു ഗ്രാമപ്രദേശമാണ് കോഴാ. അഞ്ച് ഈശ്വരൻമാരുടെ വാസസ്ഥലമാണ് ഈ പ്രദേശം. അതിപുരാതനമായ ക്ഷേത്രമാണ് മുല്ലപ്പിള്ളിൽ ശ്രീധർമ്മശാസ്താ – ദേവീക്ഷേത്രം. ധർമ്മശാസ്താവിൻറെയും ഭഗവതിയുടെയും രണ്ട് ശ്രീകോവിലുകൾ ആണ് ഉള്ളത്.
കൊല്ലവർഷം 1065-ആം ആണ്ട് കന്നിമാസം 2-ആം തിയതി മുല്ലപ്പിള്ളിൽ കുടുംബത്തിലെ ഗ്രഹനാഥൻ പരേതനയായ ശ്രീ ശ്രീകുമാരൻ കൃഷ്ണൻ ഇളയത് കോഴാ 235-ആം നമ്പർ എൻ. എസ്. എസ് കരയോഗത്തിന് ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള വസ്തുവകകളും തീറെഴുതി കൊടുക്കുകയുണ്ടായി. ക്ഷേത്രത്തിലെ ആദ്യകാല വെളിച്ചപ്പാട് ഇടവപ്പറമ്പിൽ കുടുംബത്തിൽ നിന്നുമുള്ള മുതിർന്ന കാരണവർ ആയിരുന്നു. അദ്ദേഹത്തിൻ്റെ കാലശേഷം മരുമകനായ ഗോപാലൻ നായർ താൽസ്ഥാനം ഏറ്റെടുക്കുകയും മരണം വരെ തുടരുകയും ചെയ്തു.
ക്ഷേത്രത്തിന്റെ എതിർവശത്തായിട്ട് സർപ്പത്താന്മാരെ കുടിയിരുത്തിയിരിക്കുന്ന സർപ്പാക്കാവ് ഉണ്ട്. എല്ലാ മാസവും ആയില്യം പൂജയും നടത്തപെടുന്നു.
എൻ. എസ്. എസ് കരയോഗത്തിന്റെ അധീനതയിലാണ് ക്ഷേത്രം എങ്കിലും വികസനത്തെ മുന്നിൽകണ്ടു വിവിധ ഹൈന്ദവ സംഘടനകളിലെ ആളുകളെയും കൂടി ഉൾപെടുത്തിയാണ് ക്ഷേത്രത്തിന്റെ ഭരണസമിതി രൂപപ്പെടുത്തിയിട്ടുള്ളത്
മുല്ലപ്പിള്ളിൽ ശ്രീധർമ്മശാസ്താ – ദേവീക്ഷേത്രം
കോഴാ പി ഒ, കുറവിലങ്ങാട്
കോട്ടയം-686633
9446984912, 9447285832, 8289928008
All rights reserved © 2024 Mullappillilkavu.com
Website Powered by Thooval Info Solutions