History

കൊല്ലവർഷം 1065-ആം ആണ്ട് കന്നിമാസം 2-ആം തിയതി മുല്ലപ്പിള്ളിൽ കുടുംബത്തിലെ ഗ്രഹനാഥൻ പരേതനയായ ശ്രീ ശ്രീകുമാരൻ കൃഷ്ണൻ ഇളയത് കോഴാ 235-ആം നമ്പർ എൻ. എസ്. എസ് കരയോഗത്തിന് ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള വസ്തുവകകളും തീറെഴുതി കൊടുക്കുകയുണ്ടായി. ക്ഷേത്രത്തിലെ ആദ്യകാല വെളിച്ചപ്പാട് ഇടവപ്പറമ്പിൽ കുടുംബത്തിൽ നിന്നുമുള്ള മുതിർന്ന കാരണവർ ആയിരുന്നു. അദ്ദേഹത്തിൻ്റെ കാലശേഷം മരുമകനായ ഗോപാലൻ നായർ താൽസ്ഥാനം ഏറ്റെടുക്കുകയും മരണം വരെ തുടരുകയും ചെയ്തു.

മുല്ലപ്പിള്ളിൽ കുടുംബത്തിൻ്റെ വെച്ചുസേവാ മൂർത്തിയായിരുന്നു വിളിച്ചാൽ വിളി കേൾക്കുന്ന ഭഗവതി ആശ്രിതം തേടി വരുന്നവരെ ഇപ്പോളും ഭഗവതി കൈവിടില്ല. അന്യമത്യസ്തർ പോലും അമ്മയുടെ തിരുസന്നിധിയിൽ സ്വപ്ന നിവർത്തിക്കായി എത്തുകയും പരിഗണിക്കുകയും ചെയ്യുന്നുണ്ട്.

മുല്ലപ്പിള്ളിൽ കുടുംബത്തിന്റെ വെച്ചുസേവ മൂർത്തി ഭഗവതി ആണെങ്കിലും ക്ഷേത്രത്തിൽ സ്വയംഭൂ ആയ ധർമശാസ്താവിനാണ് ഏറെ പ്രാധാന്യം. ശാസ്താവിന്റെ വിഗ്രഹം ആദ്യമായ് കണ്ടെത്തിയത് അന്നത്തെ കാലിമേച്ചിരുന്ന കുട്ടികൾ ആയിരുന്നു. അതിനുശേഷം പ്രശ്നവിധി പ്രകാരം ശാസ്താവിനെ വിധിയംവണ്ണം പ്രതിഷ്ടിക്കുകയും പിൽകാലത് ഈ സ്ഥലത്തിന് ശാസ്ത്താംക്കുഴി എന്ന് വരികയും ചെയ്തു. ഇപ്പോഴും ഈ സ്ഥലത്തിന്റെ മുൻപ്രമാണങ്ങളിൽ ശാസ്താംകുഴി എന്ന പേര് കാണുവാൻ കഴിയും

Contact Us

Address

മുല്ലപ്പിള്ളിൽ ശ്രീധർമ്മശാസ്താ – ദേവീക്ഷേത്രം

കോഴാ പി ഒ, കുറവിലങ്ങാട്

കോട്ടയം-686633

Phone

9446984912, 9447285832, 8289928008

Follow Us

All rights reserved © 2024 Mullappillilkavu.com

Website Powered by Thooval Info Solutions